നഗരസഭയില്‍ നാലു പേര്‍ക്കുകൂടി കോവിഡ്​ പോസിറ്റിവ്

വടകര: നഗരസഭയില്‍ തിങ്കളാഴ്ച നാലു പേര്‍ക്കുകൂടി പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതരസംസ്ഥാനത്തു നിന്നെത്തി നഗരസഭയുടെ ക്വാറൻറീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഒരാള്‍ക്കും 38ാം വാര്‍ഡിലെ ഒരാള്‍ക്കും 39ാം വാര്‍ഡിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച വടകര ചന്തപറമ്പിലെ വാഴക്കുല വ്യാപാരിക്കും മകനും ചുമട്ട് തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ചൊവ്വാഴ്ച മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. 300പേര്‍ക്കാണ് പരിശോധന നടത്തുക. പഴയ ജയഭാരത് തിയറ്റര്‍, മേപ്പയില്‍ ജെ.ബി. സ്കൂള്‍, സാൻഡ്​​ ബാങ്ക്സ് എന്നിവിടങ്ങളിലായാണ് പരിശോധന നടക്കുക. കഴിഞ്ഞ ദിവസം പോസിറ്റിവായ വടകര ഗവ. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സ്രവ പരിശോധന നടന്നു. പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഴിയൂര്‍ പഞ്ചായത്തില്‍ 200 പേരുടെ ആൻറിജന്‍ പരിശോധന ചൊവ്വാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.