കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഒ.പി സംവിധാനം ക്രമീകരിച്ചു

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഒ.പി സംവിധാനം പുനഃക്രമീകരിക്കുന്നു. ചില ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനാലും കൂടുതൽ പേർ ക്വാറൻറീനിൽ പോയതിനാലുമാണ് ആശുപത്രിയിലെ ഒ.പി വിഭാഗങ്ങളിൽ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. ആശുപത്രിയുടെ ഓരോ ഭാഗവും അണുമുക്തമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാംനില പൂർണമായും അണുമുക്തമാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൂന്നാം നിലയിൽ ആയിരിക്കും ഒ.പികൾ പ്രവർത്തിക്കുക. മനഃശാസ്​ത്രം, നെഞ്ച്​ വിഭാഗം, ഒഫ്​താൽമോളജി, ഇ.എൻ.ടി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ എന്നിവയുടെ ഒ.പി പരിശോധന നടക്കുന്ന മൂന്നാം നിലയിലുള്ള യഥാക്രമം 17,24, 21 നമ്പർ മുറികളിൽ ആയിരിക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെഡിസിൻ, സർജറി, നെഞ്ചുരോഗ വിഭാഗം , ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയുടെ ഒ.പികൾ നടക്കുകയെന്ന്​ ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് അറിയിച്ചു. തിങ്കളാഴ്ച രണ്ടാം നിലയിലെ വിവിധ ഭാഗങ്ങൾ അണുമുക്തമാക്കും. ബുധനാഴ്ച മുതൽ പതിവുപോലെ രണ്ടാം നിലയിൽതന്നെ ഒ.പികൾ പ്രവർത്തിക്കും. ആശുപത്രിയിൽ രോഗികൾ കുറഞ്ഞതിനാൽ വലിയ തിരക്ക് അനുഭവപ്പെടാത്തതിനാൽ വേഗത്തിൽ അണുമുക്തമാക്കാൻ സാധിക്കുന്നുണ്ടെന്ന്​ പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ്​, സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.