കൊയിലാണ്ടിയിൽ റോഡുകൾ അടച്ചു

കൊയിലാണ്ടി: കണ്ടെയ്​ൻമൻെറ്​ മേഖലയാക്കിയതോടെ നഗരസഭയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ദേശീയപാതയും സംസ്ഥാനപാതയുമൊഴിച്ചുള്ള റോഡുകൾ അടച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും മരുന്നുഷാപ്പുകൾക്കും മാത്രമേ പ്രവർത്തന അനുമതിയുള്ളൂ. രാവിലെ 10 മുതൽ ആറുവരെയാണ് സമയക്രമം. പാൽക്കടകൾ, പാൽസൊസൈറ്റികൾ എന്നിവ അഞ്ചുമുതൽ 10 വരെയും നാലുമുതൽ ആറുവരെയും പ്രവർത്തിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകൾ, ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, ഫയർസ്​റ്റേഷൻ, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, ട്രഷറി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിതരണം, എ.ടി.എം, എ.ടി.എം ഇല്ലാത്ത സഹകരണ ബാങ്കുകൾ എന്നിവ പ്രവർത്തിക്കും. വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.