കോവിഡ്: സമ്പർക്കത്തിലേർപ്പെട്ടവരുടെ ആൻറിജൻ ടെസ്​റ്റ്​ ഇന്ന്

ബാലുശ്ശേരി: പഞ്ചായത്ത് ആറാം വാർഡിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന 20 പേരുടെ ആൻറിജൻ ടെസ്​റ്റ്​ തിങ്കളാഴ്​ച ബാലുശ്ശേരി താലൂക്ക്​ ആശുപത്രിയിൽ നടത്തും. കാക്കൂരിൽ കോവിഡ് പോസിറ്റിവായ വ്യക്തി ബാലുശ്ശേരിയിലെ മരണവീടും ബന്ധുവീടും സന്ദർശിച്ചതിനെ തുടർന്നായിരുന്നു ആരോഗ്യ വകുപ്പ് 20 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കിയത്. ബാലുശ്ശേരിയിലെ മറ്റു പ്രദേശങ്ങളിലും കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പത്തിലേർപ്പെട്ട 65ഓളം പേരുടെയും ആൻറിജൻ ടെസ്​റ്റും ഇന്ന് താലൂക്ക്​ ആശുപത്രിയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.