ബഷീറിെൻറ മയ്യിത്ത് ഖബറടക്കി

ബഷീറിൻെറ മയ്യിത്ത് ഖബറടക്കി കുറ്റ്യാടി: എറണാകുളം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച തളീക്കര കാര്യപറമ്പത്ത് ബഷീറിൻെറ (53) മയ്യിത്ത് െകാടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഞായറാഴ്ച പുലർ​ച്ച എത്തിച്ച മയ്യിത്ത് കോവിഡ് നിബന്ധനകൾ പാലിച്ചാണ് ഖബറടക്കം നടത്തിയത്. മയ്യിത്ത് വീട്ടിൽ കൊണ്ടുപോകാതെ നേരിട്ട് പള്ളിയിലെ ഖബർസ്ഥാനിെലത്തിക്കുകയായിരുന്നു. ഖബറടക്കത്തിൽ പ​ങ്കെടുത്ത ആറ് വളൻറിയർമാരും ക്വാറൻറീനിൽ പോയി. സലാലയിൽനിന്നുവന്ന ബഷീറിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.