വാണിമേലിൽ ആൻറിജൻ പരിശോധനയിൽ കുടുംബത്തിലെ നാലുപേരുടേത് പോസിറ്റിവ്

നാദാപുരം: വാണിമേലിൽ നടത്തിയ കോവിഡ് ആൻറിജൻ പരിശോധനയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ പരിശോധനഫലം പോസിറ്റിവ്. 65 പേരുടെ പരിശോധനയാണ് വാണിമേൽ പരപ്പുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തി​ൻെറ കീഴിൽ ശനിയാഴ്ച നടത്തിയത്. കഴിഞ്ഞതവണ പരിശോധനക്ക് എത്താത്ത കുടുംബം ആരോഗ്യ വകുപ്പി​ൻെറ നിർബന്ധത്തിനു വഴങ്ങിയാണ് പരിശോധനക്കെത്തിയത്. ഇവരടങ്ങുന്ന കുടുംബാംഗങ്ങളിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർക്ക് നേരത്തെ പോസിറ്റിവായിരുന്നു. ഇപ്പോൾ പരിശോധനക്കെത്തിയവരുടേത് നെഗറ്റിവുമായിരുന്നു. വീട്ടിൽ വിവാഹം ഉറപ്പിക്കാൻ എത്തിയ ആളിൽനിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗപ്പകർച്ചയുണ്ടായത്. വളയത്ത് നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ 76 പേരുടേത് നെഗറ്റിവായി. ക്വാറൻറീനിൽ കഴിയുന്ന നരിപ്പറ്റ സ്വദേശിയുടെ ഫലം പോസിറ്റിവായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ആൻറിജൻ പരിശോധനയിൽ 107 പേരുടെ ഫലം നെഗറ്റിവായിരുന്നു. തൂണേരിയിൽ 70ഓളം പേർ രോഗമുക്തരായി വീട്ടിൽ തിരിച്ചെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.