ഇന്നും സമ്പൂർണ ലോക്ഡൗൺ

കോഴി​േക്കാട്​: കോഴിക്കോട് ജില്ലയിൽ ഞായറാഴ്​ച സമ്പൂർണ ലോക്ഡൗൺ. കോവിഡ് 19 സമ്പർക്ക വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് ജില്ല കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നാണ് ജില്ലാ ഭരണകൂടത്തി​ൻെറ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.