കുന്ദമംഗലം മണ്ഡലത്തിലെ രണ്ടാമത്തെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻറർ എന്‍.ഐ.ടിയില്‍ തുടങ്ങി

കുന്ദമംഗലം മണ്ഡലത്തിലെ രണ്ടാമത്തെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ എന്‍.ഐ.ടിയില്‍ തുടങ്ങി കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെറര്‍ ചാത്തമംഗലം എന്‍.ഐ.ടി മെഗാ ബോയ്സ് ഹോസ്​റ്റലില്‍ പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴു നിലകളുള്ള ഈ ഹോസ്​റ്റലി​ൻെറ ഒരു നിലയില്‍ 56 ഡബ്​ള്‍ റൂമുകളാണുള്ളത്. ഒരു മുറിയില്‍ രണ്ടുപേര്‍ക്ക്​ വീതമാണ് ചികിത്സാ സൗകര്യമൊരുക്കിയത്. ആകെ 560 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് അഞ്ചു നിലകളിലായി ഒരുക്കിയത്. രണ്ടു നിലകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്​റ്റാഫിനും വളൻറിയര്‍മാര്‍ക്കുമുള്ള ഉപയോഗത്തിനായാണ്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയാണ് എഫ്.എല്‍.ടി.സിയിൽ പ്രവേശിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഏഴുനില കെട്ടിടം കഴുകി വൃത്തിയാക്കിയത് ഡി.വൈ.എഫ്.ഐ വളൻറിയർമാരാണ്. ഇവരെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. എന്‍.ഐ.ടി വളപ്പിൽ തന്നെയുള്ള എം.ബി.എ ഹോസ്​റ്റലിലാണ് ജില്ലയിലെ ആദ്യത്തെ എഫ്.എല്‍.ടി.സി ആരംഭിച്ചത്. നാല് നിലകളിലായി 300 പേരെ പ്രവേശിപ്പിക്കുന്നതിന് സൗകര്യമുള്ള ഇവിടെ നിലവില്‍ 250 പേരാണ് ചികിത്സയിലുള്ളത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. കെ.ജി. സജിത്കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ബീന, വൈസ് പ്രസിഡൻറ്​ ടി.എ. രമേശന്‍, ട്രീറ്റ്മൻെറ്​ സൻെറര്‍ നോഡല്‍ ഓഫിസര്‍ ഡോ. വി.എച്ച്. അഹമ്മദ് നസീം, അസി. നോഡല്‍ ഓഫിസര്‍ ഡോ. എ. അജിത്, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. സുബിന്‍ സുകുമാരന്‍, അഡ്വ. എന്‍. ലിജീഷ്, പി. വൈശാഖ്, റവന്യൂ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.