എം.എസ്.എഫ് ഇൻവിഷൻ എജു പാക്കേജ്

മടവൂർ: പുല്ലാളൂർ പറപ്പാറ ശാഖ എം.എസ്.എഫ് കമ്മിറ്റി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോജക്ട് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ്​ പ്രസിഡൻറ്​ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് മാസാന്ത പഠനക്ലാസ്, ഓറിയൻറേഷൻ, അഡ്മിഷൻ ഹെൽപ് ഡെസ്ക്, സെൻട്രൽ യൂനിവേഴ്സിറ്റി സന്ദർശനം, വിവിധ സ്കോളർഷിപ്പുകൾ, വീട് സന്ദർശനം, പഠനകിറ്റ് വിതരണം, അനുമോദന യാത്ര എന്നിവയടങ്ങുന്ന പാക്കേജ് സമർപ്പണവും നടത്തി. പരിപാടിയിൽ വി.പി. അൽവാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് വൈസ്​ പ്രസിഡൻറ്​ പി. മുഹമ്മദലി മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുല്ലാളൂർ, ഫായിസ് കിണറ്റിങ്ങേരത്ത്, സിനാൻ കായക്കൽ, പി. ഫർഹാൻ, കെ. താരിഖ്, പി.പി. ജംഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.