അഞ്ച്​, ആറ്​ വാർഡുകൾ കണ്ടെയ്​ന്‍മെൻറ്​ സോണില്‍; കൊടിയത്തൂരില്‍ ജാഗ്രത

അഞ്ച്​, ആറ്​ വാർഡുകൾ കണ്ടെയ്​ന്‍മൻെറ്​ സോണില്‍; കൊടിയത്തൂരില്‍ ജാഗ്രത കൊടിയത്തൂർ: തോട്ടുമുക്കത്ത്​ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത മുന്നറിയിപ്പുമായി പൊലീസും ആരോഗ്യ വകുപ്പും. കഴിഞ്ഞദിവസം പ്രഖ്യാപിച്ച അഞ്ചാം വാര്‍ഡ് തോട്ടുമുക്കത്തിനുപുറമെ ആറാം വാര്‍ഡ് പള്ളിത്താഴെ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന് പ്രദേശത്ത് സമ്പര്‍ക്ക സാധ്യതയുള്ളതിനാല്‍ ഈ മാസം 30 വരെ കര്‍ശന ജാഗ്രത നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. പ്രദേശത്തെ ഒമ്പതു റോഡുകള്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചു. പ്രദേശത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൂർണമായി നിരോധിച്ചു. സമീപപ്രദേശമായ മലപ്പുറം ജില്ലയിലേക്കടക്കം സംസ്ഥാനപാത മാത്രമാണ് ഗതാഗതയോഗ്യമായുള്ളത്. മൈസൂർപറ്റ, തോട്ടുമുക്കം, പള്ളിത്താഴെ അങ്ങാടികളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള കടകൾ പൂർണമായും അടപ്പിച്ചു. ആരാധനാലയങ്ങളും അടച്ചിട്ടു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് നിരീക്ഷിക്കാന്‍ പൊലീസ് പട്രോളിങ്​ ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പി​ൻെറയും പഞ്ചായത്തി​ൻെറയും നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്മൻെറ​ും നടത്തി. ആശുപത്രിയിലേക്കടക്കം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തേക്ക് പോകേണ്ടിവന്നാൽ ആരോഗ്യ വകുപ്പ്, വാർഡ് മെംബർമാർ, ആര്‍.ആര്‍.ടി വളൻറിയർമാർ എന്നിവരെ നിർബന്ധമായും അറിയിക്കേണ്ടതാണെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ചതോടെ ജനങ്ങളോട് കനത്ത ജാഗ്രത പുലര്‍ത്താന്‍ പ്രസിഡൻറ്​ സി.ടി.സി. അബ്​ദുല്ല അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.