ഓട വൃത്തിയാക്കുന്നതിൽ സുരക്ഷാവീഴ്ച; നഗരസഭക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

കോഴിക്കോട്: ഒരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ഓട വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ച കോഴിക്കോട് നഗരസഭക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. മാവൂർ റോഡിന് സമീപമുള്ള ഓട വ്യത്തിയാക്കാനാണ് സുരക്ഷാ ഉപകരണങ്ങൾ നൽകാതെ നഗരസഭ, ജീവനക്കാരെ നിയോഗിച്ചത്. മേയറുടെയും നഗരസഭ സെക്രട്ടറിയുടെയും മേൽനോട്ടത്തിലാണ് ഓട വ്യത്തിയാക്കിയത്. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയ നടപടികളിലേക്ക് പ്രവേശിച്ചത്. നഗരസഭ സെക്രട്ടറി വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കോവിഡ് വ്യാപിക്കുന്നതിനിടയിൽ ഇത്തരത്തിൽ ജീവനക്കാരെ നിയോഗിച്ചത് തെറ്റാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.