'ജാനുവേടത്തി' പറയുന്നു, രംഗത്ത്​ കോവിഡിനോട് കളിക്കരുത്

വടകര : സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുള്ള ജാനുവേടത്തി പ്രധാന കഥാപാത്രമായ ജാനു തമാശകളുടെ കോവിഡ് പശ്ചാത്തലത്തിറക്കിയ പുതിയ എഡിഷന്‍ വൈറൽ. കോവിഡ്​ പ്രതിരോധത്തി‍ൻെറ പ്രചാരണാര്‍ഥം ജില്ല ഭരണകൂടവും വടകര നഗരസഭയും സംയുക്തമായി തയാറാക്കിയ അനിമേഷനാണ് ശ്രദ്ധേയമാകുന്നത്. ആരോഗ്യമുള്ള ആളായാല്‍പോലും പ്രതിരോധത്തിന് പരിഗണന കൊടുത്തില്ലെങ്കില്‍ കുടുംബത്തിനോടും സമൂഹത്തോടും ചെയ്യുന്ന വലിയ ദ്രോഹമായിരിക്കുമെന്ന സ​ന്ദേമാണ് ഈ കൊച്ച്​ അനിമേഷന്‍ ചിത്രം നല്‍കുന്നത്. പെണ്ണുങ്ങള്‍ കഴുത്തില്‍ നെക്​ലെയ്സ് ഇട്ടതുപോലുള്ള മാസ്കുമിട്ട് പോകുന്ന യുവാവിനെ ജാനുവേടത്തി ചോദ്യം ചെയ്യുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തനിക്ക് ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ളതുകൊണ്ട് മാസ്ക് വെക്കേണ്ടതില്ലെന്ന യുവാവി​ൻെറ കൂസലില്ലാത്ത മറുപടി ജാനുവേടത്തിയെ ചൊടിപ്പിക്കുന്നു. ഈ വിശ്വാസമുള്ള കുറേപ്പേര്‍ കൊറോണ വന്ന് ആശുപത്രിയിലാണെന്ന്​ ജാനുവേടത്തി എന്ന ഹാസ്യ കഥാപാത്രം പറയുന്നു. നിരവധി അനിമേഷന്‍ ചിത്രങ്ങളൊരുക്കിയ ലിധിലാല്‍-ജ്യോതിഷ് ടീം ആണിതിനു​ പിന്നില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.