വിശ്വാസജീർണതകൾ മനഃസംഘർഷത്തിന് മുഖ്യകാരണം -കെ.എൻ.എം

മേപ്പയൂർ: യഥാർഥ വിശ്വാസികൾക്കു മാത്രമേ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുകയുള്ളൂവെന്നും വിശ്വാസജീർണതകളും അന്ധവിശ്വാസങ്ങളും മനഃസംഘർഷങ്ങളിലേക്കും ക്ഷുദ്രചികിത്സകരിലേക്കുമാണ് മനുഷ്യനെ നയിക്കുകയെന്നും കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല കാമ്പയിൻ സംഗമം അഭിപ്രായപ്പെട്ടു. 'നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം' സംസ്ഥാന കാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവഹിച്ചു. ജില്ല പ്രസിഡൻറ് വി.പി. അബ്​ദുസലാം മാസ്​റ്റർ അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യതുൽ ഉലമ അസി. സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.എൻ.എം ജില്ല സെക്രട്ടറി എൻ.കെ.എം. സക്കരിയ്യ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ.എം.എ. അസീസ്, ജില്ല പ്രസിഡൻറ് നൗഷാദ് കരുവണ്ണൂർ, എം.എസ്.എം ജില്ല സെക്രട്ടറി അലി അസ്ഹർ മുളിയങ്ങൽ, ജില്ല ദഅ്​വ കൺവീനർ അബ്​ദുൽകരീം കോച്ചേരി, അൻവർഷാ നൊച്ചാട്, എ.പി.എ. അസീസ് മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.