പണിക്കെത്തിയ തൊഴിലാളിക്ക് കോവിഡ്

കുടുക്കിലുമ്മാരത്ത് നിയന്ത്രങ്ങളേര്‍പ്പെടുത്തി താമരശ്ശേരി: താമരശ്ശേരിക്കടുത്ത കുടുക്കിലുമ്മാരത്ത് സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ പ്ലംബിങ്​ പണിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്ക് കോവിഡ് പോസിറ്റിവായ സാഹചര്യത്തില്‍ അയാളുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവരോട് ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറൻറീന്‍ നിർദേശിച്ചു. ദിവസങ്ങളായി ഇയാള്‍ ഈ ഭാഗത്ത് ജോലി ചെയ്തുവരികയായിരുന്നു. ഇയാള്‍ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലും അടച്ചിടാന്‍ അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. ഇയാളുടെ കൂടെ ജോലി ചെയ്ത പ്രദേശവാസികളായ ആറു പേരോടും ക്വാറൻറീന്‍ നിർദേശിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബഷീര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അടുത്ത ദിവസം കോവിഡ് ടെസ്​റ്റ്​ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് എച്ച്.ഐ പറഞ്ഞു. വെഴുപ്പൂര്‍ 19ാം വാര്‍ഡിലെത്തിയ തൊഴിലാളിക്ക് കോവിഡ് പോസിറ്റിവായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഹാജറ കൊല്ലരുകണ്ടി അറിയിച്ചു. കോവിഡ് വ്യാപന സാധ്യത: താമരശ്ശേരിയില്‍ കനത്ത ജാഗ്രത താമരശ്ശേരി: സമീപ ഗ്രാമപഞ്ചായത്തുകളില്‍ ഉറവിടമറിയാത്ത കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് പരിഗണിച്ച് താമരശ്ശേരി ടൗണും പരിസരങ്ങളും കനത്ത ജാഗ്രതയില്‍. പൊലീസ് നടപടികള്‍ ശക്തമാക്കി. താമരശ്ശേരി ചെക്​പോസ്​റ്റ്​ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഇതര സംസ്ഥാനത്തുനിന്ന്​ വന്ന ലോറികളെല്ലാം മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വഴിയോരത്ത് വാഹനങ്ങളില്‍ ഭക്ഷണസാധന വിതരണം അനുവദിക്കില്ല.ആരോഗ്യ വകുപ്പും റവന്യൂ വകുപ്പും ഗ്രാമപഞ്ചായത്തും,സന്നദ്ധ സംഘടനകളും ബോധവത്​കരണവുമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.