എം.എല്‍.എ പ്രസ്താവനപിന്‍വലിക്കണമെന്ന്

വടകര: മണിയൂര്‍ പഞ്ചായത്തില്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുഴുവൻ നയിക്കുന്ന ഭരണസമിതി​യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവന പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ പിന്‍വലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ജയപ്രഭ വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കോവിഡ് പടര്‍ന്നു പിടിച്ചതു മുതല്‍ പൂര്‍ണ സമയം താനും വൈസ് പ്രസിഡൻറും ഭരണസമിതി അംഗങ്ങളും ഓരോ വാര്‍ഡിലും പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. അതിനിടയിൽ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാറില്ല. ജൂണ്‍16‍ൻെറ സമരത്തില്‍ പങ്കെടുത്തതിനു ശേഷം ഏതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. സാഹചര്യം ഇതായിരിക്കെയാണ് നുണപ്രചാരണമാണ്​ നടക്കുന്നതെന്നും പ്രസ്താവനകള്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.