ഒളവണ്ണ കോവിഡ് ചികിത്സ കേന്ദ്രം രണ്ട് ദിവസങ്ങള്‍ക്കകം

പന്തീരാങ്കാവ്: ഒളവണ്ണയില്‍ കോവിഡ്​ ചികിത്സക്കായുള്ള ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെറര്‍ രണ്ട് ദിവസങ്ങള്‍ക്കം ആരംഭിക്കും. പി.ടി.എ റഹീം എം.എല്‍.എ വിളിച്ച യോഗത്തിലാണ് തീരുമാനം. വാര്‍ഡ് ആര്‍.ആര്‍.ടികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച അധ്യാപകര്‍ ഗ്രാമപഞ്ചായത്തുമായും പൊലീസ് അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിർദേശിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. തെരുവ് കച്ചവടങ്ങള്‍ അനുവദിക്കില്ല. ക​െണ്ടയ്​ന്‍മൻെറ്​ സോണുകളില്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ഥനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കാനും തീരുമാനിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. തങ്കമണി, വൈസ് പ്രസിഡൻറ് പി. മനോജ്, മെമ്പർമാരായ കെ.കെ. ജയപ്രകാശന്‍, മഠത്തിൽ അബ്​ദുല്‍ അസീസ്, സെക്രട്ടറി ടി. അനില്‍ കുമാര്‍, എസ്​.ഐമാരായ ബൈജു കെ. ജോസ്, യു. സനീഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.