കോവിഡ്​: വിട്ടുകൊടുക്കുന്നത്​ പ്രായോഗികമല്ലെന്ന്​ സ്​റ്റാർ കെയർ

കോഴിക്കോട്: നിലവിലെ സാഹചര്യത്തിൽ ആശുപത്രി കോവിഡ് രോഗ പരിപാലനത്തിനായി വിട്ടുകൊടുക്കുന്നത് പ്രായോഗികമല്ലെന്ന് സ്​റ്റാർകെയർ മാനേജ്മൻെറ് വൃത്തങ്ങൾ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാറിനൊപ്പം നിലകൊള്ളുന്നുവെങ്കിലും ആശുപത്രിയുടെ ഘടനാപരമായ അപര്യാപ്തതയും നിലവിൽ ചികിത്സയിലിരിക്കുന്നതും പ്രസവം, ആൻജിയോപ്ലാസ്​റ്റി, ശസ്ത്രക്രിയ, ഡയാലിസിസ് മുതലായവക്ക്​ കാത്തിരിക്കുന്നവര​ുമായ രോഗികളുടെ ആരോഗ്യ സംരക്ഷണവും മാനിച്ചാണ് വിട്ടുനിൽക്കുന്നത്​. കോവിഡ്​ നേരിട്ട് ബാധിക്കാത്ത ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്​മൻെറ്​ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.