അതിവേഗ റെയിൽപാത പദ്ധതിക്കെതിരെ പ്രതിഷേധ ജ്വാല

ചേമഞ്ചേരി: നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ-റെയില്‍ അലൈന്‍മൻെറിനെതിരെ ചേമഞ്ചേരി പഞ്ചായത്തിൽ പ്രതിഷേധ ജ്വാല നടത്തി. വെങ്ങളം മുതൽ കോരപ്പുഴ വരെ പാത കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ വീട്ടുകാരാണ് പ്രതിഷേധമുയർത്തിയത്. ജനകീയ പ്രതിരോധ സമിതി കമ്മിറ്റി ചെയർമാൻ ടി.ടി. ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ആക്​ഷന്‍ കമ്മിറ്റി ജനറൽ കൺവീനർ കെ. മൂസക്കോയ, പഞ്ചായത്ത്‌ അംഗം ശ്രീജ കണ്ടിയിൽ, സി. കൃഷ്ണൻ, സുകുമാരൻ, മണിദാസ്‌ കോരപ്പുഴ, റോഷൻ, ബാബു ചെറുവത്ത്‌, സുനീഷ്‌ കീഴാരി, പ്രവീൺ കുമാർ, മുഹമ്മദ്‌ ഫാറൂഖ്‌, പി.കെ. സഹീർ, പി.കെ. ഷിജു, ഷാലു തോട്ടോളി, നസീർ, ബിജു തോട്ടോളി എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.