കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ വ്യാപക പരാതി ഉയരുന്നു

ആയഞ്ചേരി: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി നടപ്പാക്കിയ ആയഞ്ചേരി ടൗണിലെ നിയന്ത്രണങ്ങളിൽ വ്യാപക പരാതി. നേരത്തെ അഞ്ച്​ മണിവരെ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ചൊവ്വാഴ്ച മുതൽ രണ്ട്​ മണി വരെ ചുരുക്കിയതോടെ വൻ തിരക്കാണ് അങ്ങാടിയിൽ അനുഭവപ്പെടുന്നത്. സമീപ പഞ്ചായത്തുകൾ പലതും കണ്ടെയ്‌ൻമൻെറ് സോൺ ആയതോടെയാണ്​ പരിസര പ്രദേശങ്ങളിൽ നിന്ന്​ ആളുകൾ അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും ടൗണിലേക്ക് ഒഴുകി തുടങ്ങിയത്. തിരക്ക് രൂക്ഷമായപ്പോൾ നിയന്ത്രിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കൂടുതൽ വാഹനങ്ങൾ ടൗണിലേക്ക് വന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇറച്ചി, മീൻ കടകൾ ഒരാഴ്ചത്തേക്ക് തുറക്കാൻ പാടില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. കുറഞ്ഞ സമയം മാത്രം കടകൾ തുറക്കുന്നത് ആളുകൾ കൂടുതൽ അടുത്ത് ഇടപഴകാൻ കാരണം ആവുകയും അനാവശ്യമായ ഭീതി ജനങ്ങളിൽ ഉണ്ടാക്കാൻ ഇടയാകുമെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിൽ കണ്ടെയ്‌ൻമൻെറ് സോണുകളോ ഹോട്സ്പോട്ടുകളോ ഇല്ലാത്തതിനാൽ കടകൾ അഞ്ച്​ മണി വരെയെങ്കിലും പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.