ഒഞ്ചിയത്ത്​ മത്സ്യം, ഇറച്ചി കടകള്‍ തുറക്കാന്‍ പടില്ല

വടകര: സമീപ പഞ്ചായത്തുകളിലും വടകര താലൂക്കി‍ൻെറ വിവിധ ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒഞ്ചിയം പഞ്ചായത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇതുപ്രകാരം ഇനിയൊറയിപ്പുണ്ടാകുന്നതുവരെ മത്സ്യം, ഇറച്ചിക്കടകള്‍ തുറക്കാന്‍ പടില്ല. കടകള്‍ രാവിലെ എട്ടു മുതല്‍ അഞ്ചു വരെ മാത്രമായി ചുരുക്കി. സാനി​െറ്റെസര്‍, രജിസ്​റ്റര്‍ എന്നിവ ഉണ്ടാവണം, വാഹനങ്ങളിലെ കച്ചവടം, വഴിയോര കച്ചവടം, തട്ടുകട എന്നിവ പാടില്ല, ഹോട്ടലുകളില്‍ ഏഴു മണിവരെ പാര്‍സല്‍ മാത്രം അനുവദിക്കും. ആഘോഷങ്ങളിലും ചടങ്ങുകളിലും 20ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.