ആയഞ്ചേരി: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന് ആയഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. കടമേരി അറബിക് കോളജ് കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിൽ 100 കിടക്കകളുള്ള ചികിത്സ കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ വലിയവീട്ടിലിൻെറ അധ്യക്ഷതയിൽ ചേർന്ന മാനേജ്മൻെറ് കമ്മിറ്റി തീരുമാനിച്ചു. കേന്ദ്രത്തിലേക്കാവശ്യമായ കട്ടിൽ, കിടക്കകൾ, ബെഡ്ഷീറ്റുകൾ, പി.പി.ഇ കിറ്റുകൾ, മാസ്ക്കുകൾ മറ്റ് അവശ്യവസ്തുക്കൾ സംഭാവനയായി സ്വീകരിക്കാനും നിരീക്ഷണ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീന രാജൻ, ടി.വി. കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. വാസു, ഡോ. വിജിത്ത്, അസി. സെക്രട്ടറി അനീഷ്, അനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.