ചങ്ങരോത്ത് കണ്ടെയ്​ൻമെൻറ്​ സോണിൽ ഒരാൾക്കുകൂടി രോഗം

ചങ്ങരോത്ത് കണ്ടെയ്​ൻമൻെറ്​ സോണിൽ ഒരാൾക്കുകൂടി രോഗം പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോണിൽ സമ്പർക്കത്തിലൂടെ ഒരാൾക്കുകൂടി രോഗം വന്നത് നാടിനെ ആശങ്കയിലാഴ്ത്തി. നേരത്തേ കോവിഡ് സ്ഥിരീകരിച്ച പുറവൂർ സ്വദേശിയിൽനിന്നാവാം ഇയാൾക്ക് പകർന്നതെന്ന് സംശയിക്കുന്നു. പള്ളിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി അറിയുന്നു. മാർച്ച് 20ന് ഗൾഫിൽനിന്ന് വന്ന ഇയാൾ ആരോഗ്യ പ്രവർത്തകർ നിർദേശിച്ച ദിവസങ്ങളിൽ ക്വാറൻറീനിൽ കഴിഞ്ഞതാണ്. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ക്വാറൻറീനിൽ ആയിരുന്നു. എന്നാൽ, അടുത്ത ഒരു സുഹൃത്തുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുകയായിരുന്നു. കോവിഡ് രോഗിയുമായി സമ്പർക്കത്തിലായ ശേഷം കച്ചവടത്തിന് പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. തൂണേരിയിൽ ജോലിയുള്ള പുറവൂർ സ്വദേശിക്കായിരുന്നു നേരത്തേ രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ള 50ഓളം ആളുകളെ പരിശോധിച്ചിരുന്നു. തിങ്കളാഴ്ച കുറച്ചാളുകളുടെ ഫലമാണ് വന്നത്. കണ്ടെയ്ൻമൻെറ്​ സോണാക്കിയ 14- പുറവൂർ, 15- മുതുവണ്ണാച്ച, 19- കൂനിയോട് വാർഡുകളിൽ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.