ഓമശ്ശേരി ടൗൺ മധ്യത്തിൽ അപകടഭീഷണി ഉയർത്തി ചീനിമരം

ഓമശ്ശേരി: ബസ്​സ്​റ്റാൻഡിനു സമീപത്ത് തിരുവമ്പാടി -താമരശ്ശേരി-മുക്കം റോഡ് ജങ്​ഷനിലെ ചീനിമരം അപകടഭീഷണി ഉയർത്തുന്നു. താമരശ്ശേരി റോഡിൽ പിക്കപ്പ്​, ഗുഡ്സ്, ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക് ചെയ്യുന്ന തിരക്കുപിടിച്ച സ്ഥലത്താണ് ഈ വടവൃക്ഷം സ്ഥിതിചെയ്യുന്നത്. മത്സ്യമാർക്കറ്റ് ഉൾപ്പെടെ നിരവധി കടകളും വൃക്ഷത്തിനു സമീപത്തുണ്ട്. അധികഭാരത്തെ തുടർന്ന് വൃക്ഷം ഒരു വശത്തേക്ക് ചരിഞ്ഞുതുടങ്ങിയിട്ടുണ്ട്. മറുവശത്തെ വേരുകൾ പൊങ്ങിത്തുടങ്ങിയിട്ടുണ്ട്. കാറ്റിൽ മരം കടപുഴകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളും കച്ചവടക്കാരും. മരം മുറിച്ചുമാറ്റുന്നതിന്​ നിരവധി തവണ പൊതുമരാമത്ത്, പഞ്ചായത്ത്, വനം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വൃക്ഷത്തി​ൻെറ കൊമ്പുകൾ ചിലയിടങ്ങളിൽ പൂതൽ പിടിച്ചിട്ടുണ്ട്​. ചില ഭാഗം മുമ്പ് പൊട്ടി വീണിരുന്നു. വൃക്ഷശിഖരങ്ങൾ കാറ്റിൽ ഉലയുമ്പോൾ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ആശങ്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.