ശോഭയുടെ ആധി മാറി; കെ.എം.സി.സി വഴി ബംഗളൂരുവിൽനിന്ന് മരുന്ന് വീണ്ടുമെത്തി

പയ്യോളി: കെ.എം.സി.സി വഴി ബംഗളൂരുവിൽ നിന്ന് അർബുദത്തിനുള്ള മരുന്ന് എത്തിയതോടെ നിർധനയായ ശോഭയുടെ കുടുംബത്തിന് ആശ്വാസമായി. ഇരിങ്ങൽ മൂരാട് വലിയ കടവത്ത് നാരായണ​ൻെറ ഭാര്യ ശോഭയുടെ ജീവൻരക്ഷാമരുന്നാണ് കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചത്. അർബുദത്തിനുള്ള ഒരുലക്ഷത്തോളം രൂപ വിലയുള്ള 'പൽബോസിക്ലിബ് - 125' എന്ന മരുന്നാണ് ശോഭ സ്ഥിരമായി കഴിക്കുന്നത്. രണ്ടു വർഷമായി ബംഗളൂരുവിലെ കമാൻഡോ ആശുപത്രിയിലും, കണ്ണൂരിലെ സൈനിക ആശുപത്രിയിലും ശോഭ അർബുദ രോഗത്തിന് ചികിത്സ തേടുന്നുണ്ട്. ബംഗളൂരുവിലെ ആർമിയിൽ ഉദ്യോഗസ്ഥനായ മകൻ നിധിഷാണ്‌ ബംഗളൂരു കമാൻഡോ ആശുപത്രിയിൽനിന്ന്​ ലോക്ഡൗൺ തുടങ്ങുന്നതിന്​ മുമ്പേ നാട്ടിൽ കൊറിയർ വഴി മരുന്ന് എത്തിച്ചു നൽകിയിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ ഏപ്രിൽ മാസം നിതീഷ് ബംഗളൂരു കെ.എം.സി.സിയെ സമീപിച്ച് പയ്യോളി മുനിസിപ്പൽ മുസ്​ലിം ലീഗി​ൻെറ ആംബുലൻസും ഉപയോഗപ്പെടുത്തിയാണ് മരുന്ന് നാട്ടിലെത്തിച്ചത്​. തുടർന്ന് രണ്ടാം തവണയും ആവശ്യമായ മരുന്ന് കെ.എം.സി.സിയെ ഏൽപിക്കുകയായിരുന്നു. ബംഗളൂരു കെ.എംസി.സി പ്രസിഡൻറ്​ ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, പയ്യോളി മുനിസിപ്പൽ മുസ്​ലിംലീഗ്​ പ്രസിഡൻറ്​ സി.പി. സദഖത്തുല്ല, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ റഹീം ചാവശ്ശേരി, കെ.എം.സി.സി ട്രോമാ കെയർ ചെയർമാൻ ടി.സി. മുനീർ അൾസൂർ, മുജീബ്, ആഷിഫ്, ബസ്​ ഡ്രൈവർ ഇംറാൻ ഖാൻ എന്നിവർ ബംഗളൂരുവിൽ നിന്ന് മരുന്ന് ശേഖരിച്ചയക്കാൻ നേതൃത്വം നൽകി. പയ്യോളി മുനിസിപ്പൽ വൈറ്റ് ഗാർഡ് കാപ്റ്റൻ എ.എം. സവാദ്, കൊയിലാണ്ടി മണ്ഡലം യൂത്ത് കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രവീൺ നടുക്കുടി എന്നിവർ മരുന്ന് ശോഭയുടെ വീട്ടിൽ എത്തിച്ച് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.