ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

അഴീക്കോട് (കണ്ണൂർ): അഴീക്കൽ ചാൽ റോഡിൽ ഹാശ്മി പാൽ സൊസൈറ്റിക്ക് സമീപം നിയന്ത്രണംവിട്ട . സുഹൃത്തുക്കളായ അഴീക്കൽ വെള്ളക്കൽ സ്വദേശികളായ നിഖിൽ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഴീക്കൽ വെള്ളക്കല്ലിലെ ചിറമ്മൽ ഹൗസിൽ സജിത്തി​ൻെറയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക. വെള്ളക്കല്ലിലെ സദാനന്ദ​ൻെറയും അനിലയുടെയും മകനാണ് നിഖിൽ. സഹോദരി: അഹന്യ. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. photo: kng obit abhijith അഭിജിത്ത് kng obit nikhil നിഖിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.