വയോധികയെ പീഡിപ്പിച്ച് കവർച്ച ചെയ്ത സംഭവം: ഇന്ന് വീണ്ടും വിപുലമായ തെളിവെടുപ്പ് നടത്തും

മുക്കം: ഓട്ടോ യാത്രക്കാരിയായ വയോധികയെ പീഡനത്തിനിരയാക്കി കവർച്ച ചെയ്ത പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്കൽ സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്​മാനെ (45) സംഭവ മേഖലയിൽ എത്തിച്ച് തിങ്കളാഴ്ച്ച വിപുലമായ തെളിവെടുപ്പ് നടത്തും. പ്രതിയെ താമരശ്ശേരി കോടതിയിൽ നിന്ന് അഞ്ച് ദിവസത്തെ കസ്​റ്റഡിയിൽ വാങ്ങി. വയോധികയുടെ കഴുത്തിലണഞ്ഞ ഒരു പവൻ മാലയും, കാതിലണിഞ്ഞ കമ്മലുകളും, പഴ്സിലുണ്ടായ പണം, തിരിച്ചറിയൽ കാർഡും, ഇൻഷുറൻസ് കാർഡുമെല്ലാം ക​െണ്ടത്തേണ്ടതുണ്ട്. വയോധികയുടെ മൊബൈൽ ഫോൺ സംഭവം നടന്ന റോഡി​ൻെറ മറു വശത്തെ വളപ്പിലേക്ക് വലിച്ചെറിഞ്ഞത് പൊലീസിന് കാണിച്ച് കൊടുത്തതിനാൽ ആദ്യ തെളിവെടുപ്പിൽ തന്നെ പൊലീസ്​ കണ്ടെത്തിയിരുന്നു. പ്രതി സാധാരണയായി കുറ്റകൃത്യത്തിന് മറ്റുള്ളളവരുടെ പേരിലുള്ള മൊബൈൽ സിം കാർഡുകളാണ് ഉപയോഗിക്കുന്നത്. കവർച്ച ചെയ്ത വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ചേർത്താണ് കുറ്റകൃത്യങ്ങൾക്ക് പദ്ധതി ആവിഷ്കരിക്കുന്നത്. രണ്ടാഴ്ച നടത്തിയ വിപുലമായ അന്വേഷണമാണ് പ്രതിയെ സംബന്ധിച്ചുള്ള സൂചനകൾ ലഭിച്ചതും പിടികൂടാനായതും. പൂളപ്പൊയിൽ വെച്ച് പിടികൂടിയതായ കഞ്ചാവ് കേസ്​ പ്രതികളായ പാലക്കാട് കുഴൽമന്ദം സ്വദേശികളായ ചന്ദ്രശേഖരനും, സഹോദരി സൂര്യപ്രഭയും ഇയാളുമായി ബന്ധമുള്ളതായും അന്വേഷണ സംഘത്തിന് മനസ്സിലായിരുന്നു. റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു, ബാലുശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തി​ൻെറ തന്ത്രപരമായ അന്വേഷണ കഴിവിലൂടെ കൊടും കുറ്റവാളിയായ മുജീബ് റഹ്​മാനെ വലയിൽ വീഴ്ത്താൻ സാധിച്ചത്. കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോടും വളരെ വിചിത്രമായ കേസുകൾ പ്രതിയുടെ പേരിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.