വില്യാപള്ളിയില്‍ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മെൻറ്​ സെൻറര്‍ ഒരുങ്ങുന്നു

വില്യാപള്ളിയില്‍ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെറര്‍ ഒരുങ്ങുന്നു -കുട്ടോത്ത് ഭാഗത്ത് 17 പേര്‍ക്ക് കോവിഡ് വില്യാപള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി‍ൻെറ ഭാഗമായി വില്യാപള്ളി ഗ്രാമപഞ്ചായത്തില്‍ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെറര്‍ ഒരുങ്ങുന്നു. പഞ്ചായത്തിലെ കുട്ടോത്ത് ഭാഗത്തെ 13, 14 വാര്‍ഡുകളിലായി 17 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ വലിയ ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ട്രീറ്റ്മൻെറ്​ സൻെറര്‍ മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. സൻെററി​ൻെറ നടത്തിപ്പിന്​​ മാനേജ്മൻെറ്​ കമ്മിറ്റിയും പ്രവര്‍ത്തക സമിതിയും രൂപവത്​കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ അരകിലോമീറ്റര്‍ ചുറ്റളവിലാണ് 17 പേര്‍ക്ക് രോഗം പിടി​െപട്ടത്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. മോഹന​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്​ട്രീയ കക്ഷി, വ്യാപാര സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. കച്ചവട സ്ഥാപനങ്ങള്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും. ക്വാറൻറീനില്‍ കഴിയുന്നവരെ ആര്‍.ആര്‍ ടീം നിരീക്ഷിക്കും. തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവത്​കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.