കോർപറേഷൻ ഒാഫിസിലെ വളൻറിയർക്ക് കോവിഡ്; പൊതുജനങ്ങൾക്ക് ഒാഫിസിലേക്ക് പ്രവേശനം വിലക്കി

കോഴിക്കോട്: കോർപറേഷൻ ഒാഫിസിലെ വളൻറിയർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രണ്ട് ഒാഫിസിൽ പൊതുജനങ്ങളെ നിയന്ത്രിക്കുന്ന വളൻറിയർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ആഴ്ചവട്ടം സ്വദേശിയാണ്​. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ജീവനക്കാരേയും ചൊവ്വാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടു. വളൻറിയർമാരുടെ സേവനം ലഭിച്ച പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബിനു ഫ്രാൻസിസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചവരെ പൊതുജനങ്ങൾക്ക് ഒാഫിസിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.