ജി.എച്ച്.എസ്.എസ് കരുവൻപൊയിലിന് വിജയത്തിളക്കം

കരുവൻപൊയിൽ: എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 99 ശതമാനം വിജയം നേടി . 22 ഫുൾ എപ്ലസ് നേടിയാണ് സർക്കാർ സ്കൂളായ കരുവൻപൊയിൽ സ്കൂൾ ചരിത്ര വിജയം കൈവരിച്ചത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെ 3000ത്തോളം കുട്ടികൾ ഒരുഏക്കറിൽ കുറഞ്ഞ സ്ഥലത്തു അസൗകര്യങ്ങളോടെയാണ്​ ഇവിടെ പഠിച്ചിരുന്നത്​. 291 പേർ പരീക്ഷ എഴുതിയതിൽ മൂന്ന്​ പേർ പഠനശേഷിക്കുറവുള്ളവരും ഒരാൾ അസുഖം ബാധിച്ച് ആശുപത്രിയിലുമായിരുന്നു.ഇതാണ് സാങ്കേതികമായി നൂറു ശതമാനം നഷ്​ടപ്പെടാൻ കാരണമായത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രയത്നമാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്​. എസ്‌.പി.സി,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി. എന്നിവയുടെ സജീവ സാന്നിധ്യത്തോടൊപ്പം വിദ്യാർഥികൾക്ക് ചികിത്സ-വിദ്യാഭ്യാസ സഹായം,പ്രളയം-ദുരിതാശ്വാസ സഹായങ്ങൾ എന്നിവക്കായി നന്മ ക്ലബും പ്രവർത്തിച്ചു വരുന്നുണ്ട്. പഠനോപകരണ കിറ്റ് വിതരണം കൊടുവള്ളി: ജോബി ആൻഡ്രൂസി​ൻെറ 28ാം രക്തസാക്ഷി ദിനാചരണത്തി​ൻെറ ഭാഗമായി എസ്.എഫ്.ഐ താമരശ്ശേരി ഏരിയ കമ്മിറ്റി വിദ്യാർഥികൾക്ക്​ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.ടി. അതുൽ, ആർ. സിദ്ധാർഥ്, ​െസയ്​ത്​ മുഹമ്മദ് സാദിഖ്, രാഥുൽ രാജ് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.