മുക്കം: കാരശ്ശേരി പഞ്ചായത്തിലെ 'എൻെറ ഗ്രാമം മുരിങ്ങംപുറായി', 'മൈ ഫ്രണ്ട്സ് നോര്‍ത്ത് കാരശ്ശേരി', 'നമ്മുടെ ഗ്രാമം' എന്നീ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ 'കാരുണ്യ സ്പർശം-2020' ആറാമത്തെ കുടുംബത്തിന് ധനസഹായം നല്കി. ഓരോ കുടുംബത്തെയും ഏറ്റെടുത്ത് മാസംതോറും സഹായം എത്തിക്കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. അനുമോദിച്ചു മുക്കം: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ 'എൻെറ നാട് പുന്നക്കൽ' വാട്സ് ആപ് കൂട്ടായ്മ അനുമോദിച്ചു. അഞ്ച് വർഷമായി നൂറുശതമാനം വിജയം കൈവരിക്കുന്ന സൻെറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.ജെ.ജോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഗസ്റ്റിൻ പി.ജെ. തോട്ടുമുക്കം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ റോബർട്ട് നെല്ലിക്കാത്തെരുവിൽ, വിൽസൺ ടി. മാത്യു, കെ.പി. യൂസഫ് എന്നിവർ സംസാരിച്ചു. അനുമോദിച്ചു മുക്കം: എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ നെല്ലിക്കാപറമ്പ് സി.എച്ച്. മെമ്മോറിയൽ എൽ.പി സ്കൂൾ വിദ്യാർഥികളെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് വീട്ടിലെത്തി അനുമോദിച്ചു. കെ.സി. ഹനാ മറിയം, ആയിഷ സിയ, നിദ ഫാത്തിമ, ഷിബിന റഷീദ്, അനഘ, ശ്രീറാം എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പി.ടി.എ പ്രസിഡൻറ് കെ.ടി. ശരീഫ്, പി. ശരീഫ്, സി.റിഷാദ്, ഹെഡ്മാസ്റ്റർ സി.കെ.ഷമീർ, യു. നസീബ് എന്നിവരാണ് വീട്ടിലെത്തിയത്. MKMUC 1 നെല്ലിക്കാപറമ്പ് സി.എച്ച്. മെമ്മോറിയൽ എൽ.പി സ്കൂളിൽനിന്ന് എൽ.എസ്.എസ് നേടിയ വിദ്യാർഥികെള വീട്ടിൽവെച്ച് അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.