പാലത്തായി പീഡനം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റണം -എസ്.വൈ.എസ്

കോഴിക്കോട്: അന്വേഷണം പൂര്‍ത്തിയാകാത്ത കേസില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ വിവരങ്ങള്‍ ദുരൂഹമായി പുറത്തുവിട്ട് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് ഐ.ജിയെ പാലത്തായി കേസി​ൻെറ അന്വേഷണത്തില്‍നിന്ന് അടിയന്തരമായി മാറ്റണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്ര​േട്ടറിയറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാൾക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾക്കും വിവരങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയും മണ്ഡലം എം.എല്‍.എകൂടിയായ സാമൂഹിക ക്ഷേമ മന്ത്രിയും ഇനിയെങ്കിലും വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കണമെന്നും പ്രസിഡൻറ്​ സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. മജീദ് കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ്, മുഹമ്മദ് പറവൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എസ്. ശറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.