തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു.​ ജീവനക്കാരും ബ്ലോക്ക് പ്രസിഡൻറ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ക്വാറൻറീനിൽ പ്രവേശിച്ചു. വടകര കുട്ടോത്ത് സ്വദേശിയായ ജീവനക്കാര​ൻെറ ഭാര്യക്ക് സമ്പർക്കത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൂണേരി പഞ്ചായത്ത് പ്രസിഡൻറ്​ ബ്ലോക്ക് പഞ്ചായത്തിൽ യോഗത്തിന് എത്തിയതിനാൽ ബ്ലോക്ക് പ്രസിഡൻറും ജീവനക്കാരും വെള്ളിയാഴ്​ച ആൻറിജൻ ടെസ്​റ്റിന്​ വിധേയരായിരുന്നു. ഇവരുടെ ഫലം നെഗറ്റിവാണ്. ജീവനക്കാരന് കോവിഡ് പോസിറ്റിവായതിനാൽ ഒരാഴ്​ച ഓഫിസ് അടക്കാനാണ് കലക്ടറുടെ ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.