കോവിഡ്: വില്യാപ്പള്ളിയിൽ ജാഗ്രത കർശനമാക്കി

ആയഞ്ചേരി: കോവിഡിനെ തുടർന്ന് വില്യാപ്പള്ളി പഞ്ചായത്തിലെ 13, 14 വാർഡുകൾ ഹോട്​സ്പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി സർവകക്ഷി യോഗം ചേർന്നു. പ്രസിഡൻറ്​ കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഒരറിയിപ്പുണ്ടാകുന്നത് വരെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട്​ അഞ്ച് വരെ മാത്രം പ്രവർത്തിക്കുക. തട്ടുകൾ തുറക്കാതിരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, നിരീക്ഷണത്തിലുള്ളവരുടെ കോവിഡ് പരിശോധക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുക, മേമുണ്ട ഹയർ സെക്കൻഡറി സ്​കൂൾ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ കേന്ദ്രമാക്കുക, പഞ്ചായത്തിലെ നിലവിലുള്ള മൂന്ന് ക്വാറൻറീൻ കേന്ദങ്ങളിൽ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ തീരുമാനങ്ങൾ എടുത്തു. ആർ. ബൽറാം, പഞ്ചായത്ത്​ സെക്രട്ടറി അൻസാർ, മെഡിക്കൽ ഓഫിസർ ഡോ. വിജിനേഷ്, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.