സ്രവ പരിശോധന: വടകരയിൽ ആറുപേര്‍ക്കു കൂടി കോവിഡ്

--350 പേരിലാണ് പരിശോധന നടത്തിയത് --- ഏറാമല പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിട്ടു വടകര: വെള്ളിയാഴ്ച വടകര മേഖലയില്‍ നടന്ന സ്രവ പരിശോധനയില്‍ ആറുപേര്‍ക്ക് രോഗം കണ്ടെത്തി. 350 പേരുടെ സ്രവ പരിശോധന നടത്തി. ഇതില്‍ രണ്ടുപേര്‍ നഗരസഭ വാസികളും മൂന്നുപേര്‍ ഏറാമലയും ഒരാള്‍ മണിയൂര്‍ സ്വദേശിയുമാണ്. ഇവരെല്ലാം വടകരയിലുള്ള ഒരാള്‍ ഹോട്ടല്‍ തൊഴിലാളിയും മറ്റെയാള്‍ വിറകുവെട്ട് തൊഴിലാളിയുമാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവരാണിവര്‍. നാല് ക്യാമ്പുകളിലായാണ് സ്രവപരിശോധന നടന്നത്. സി.എന്‍.സി തിയറ്റര്‍ പരിസരം, അശോക തിയറ്റര്‍ പരിസരം, അറക്കിലാട് അമൃത വിദ്യാലയം, മിഡറ്റ് കോളജ് എന്നിവിടങ്ങളിലായി നടന്ന പരിശോധനക്കു മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം നേതൃത്വം നല്‍കി. ലോക്ഡൗണിന് ഇളവുകള്‍ വന്നശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വടകര ചന്തപ്പറമ്പിലെ പച്ചക്കറിക്കടയിലെ തൊഴിലാളിക്കും ഭാര്യക്കും അടക്കാതെരുവിലെ കൊപ്ര തൊഴിലാളിക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധന നടത്തിയത്. 250 സമീപ പഞ്ചായത്തുകളും നഗരസഭ, വില്യാപ്പള്ളി, മണിയൂര്‍, ഏറാമല അടക്കം 16 പേരാണുള്ളത്. ഇതില്‍ ഏഴുപേര്‍ നഗരസഭയിലുള്ളവരാണ്. രണ്ടാംഘട്ട പരിശോധനയാണ് വെള്ളിയാഴ്ച നടന്നത്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവിഭാഗത്തി‍ൻെറ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി മാരുടെ പ്രത്യേക സംഘം രൂപവത്​കരിച്ചാണ് സ്ക്വാഡ് പ്രവര്‍ത്തനം നടത്തിയത്. ഉറവിടമറിയാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്തിലെ ഒന്‍പത്, 10, 11, 13 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ഈ വാര്‍ഡുകളിലെ ബാങ്കുകള്‍ അടച്ചിടും, കടകള്‍ രാവിലെ എട്ടുമുതല്‍ രണ്ടുമണിവരെയാക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഏറാമല പഞ്ചായത്തിലെ മുഴുവന്‍ മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഉറവിടമറിയാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു, എന്നാല്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധന നടത്തിയപ്പോള്‍ വലിയ രീതിയില്‍ രോഗം വ്യാപിച്ചിട്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഇത്, ആശ്വാസം നല്‍കുകയാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.