പാലത്താഴി പീഡനം: ആരോഗ്യമന്ത്രിക്കെതിരെ ഇ-മെയിൽ പ്രതിഷേധം

ആയഞ്ചേരി: പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ നിസ്സാരവകുപ്പുകൾ ചേർത്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനെതിരെ എം.എസ്.എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ഇ-മെയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ഥലം എം.എൽ.എയും ആരോഗ്യ-ശിശുക്ഷേമ മന്ത്രിയുമായ കെ.കെ. ശൈലജയുടെ ഔദ്യോഗിക വിലാസത്തിലേക്കാണ് പ്രവർത്തകർ ആയിരം ഇ-മെയിലുകൾ അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്​. കുറ്റ്യാടി നിയോജകമണ്ഡലം മുസ്​ലിം യൂത്ത് ലീഗ് ജന.സെക്രട്ടറി എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. പി.കെ. കാസിം, കെ. അർഷാദ്, കെ.സി. ഫാസിൽ, എം.കെ. മുർഷിദ്, നിഹാൽ, ഫസലുറഹ്മാൻ, അഫ്സൽ, സമീർ, സജീർ, സഈദ്, ആദിൽ, ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.