ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയതിനെതിരെ പൊന്നുരുക്കി പ്രതിഷേധ സമരം

ബാലുശ്ശേരി: കോഴിക്കോട് ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചുവിട്ടതിനെതിരെയും മുഖ്യമന്ത്രിയും ആഭരണ നിർമാണ ലോബിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സി.ബി.ഐ അന്വേഷിക്കുക, സ്വർണ കള്ളക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്​മൻെറ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പൊന്നുരുക്കി പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഷബീർ നിടുങ്ങണ്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണ കിടാവ്, ഡി.സി.സി ജനറൽ സിക്രട്ടറി എ.കെ. അബ്​ദുൽ സമദ്, വൈശാഖ് കണ്ണോറ, വി.സി. വിജയൻ, മനോജ് കുന്നോത്ത്, വി.ബി. വിജീഷ്, സുജിത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.