അതിവേഗ റെയില്‍ അലൈന്‍മെൻറ്​: ഒറ്റപ്പെടുമെന്ന ആശങ്കയില്‍ കറുകയില്‍

അതിവേഗ റെയില്‍ അലൈന്‍മൻെറ്​: ഒറ്റപ്പെടുമെന്ന ആശങ്കയില്‍ കറുകയില്‍ വടകര: കേരള റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അര്‍ധ അതിവേഗ പാത പുതുപ്പണം കറുകയില്‍ പ്രദേശത്തെ ഒറ്റപ്പെടുത്തുമെന്ന് ആശങ്ക. ഇതിനെതിരെ പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ചു. നേരത്തേയുള്ള അലൈന്‍മൻെറ്​ മാറ്റി തയാറാക്കിയ പുതിയത് തീര്‍ത്തും ജനദ്രോഹപരമാണെന്ന് സമിതി കുറ്റപ്പെടുത്തി. ഇപ്പോള്‍തന്നെ ഈ പ്രദേശത്തെ ജനങ്ങള്‍ ദേശീയപാതയിലേക്കും വടകര നഗരത്തിലേക്കും പ്രവേശിക്കുന്നത് ഇരട്ട റെയില്‍വേ ലൈന്‍ കടന്നാണ്. മറുവശത്താകട്ടെ കുറ്റ്യാടിപ്പുഴയും. ഇതിനുപുറമേ അതിവേഗ റെയില്‍വേ ലൈന്‍ കൂടി വരുന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെടുമെന്നാണ് ആശങ്ക. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നഷ്​ടപ്പെടും. വലിയ ജനവാസ മേഖലയിലൂടെയാണ് പാത ​കടന്നുപോവുക. അലൈന്‍മൻെറ്​ പിന്‍വലിക്കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. വി.ടി. വിനീഷ്, പി.കെ.സി. മൊയ്തു, വി.കെ. സതീശന്‍, കെ. അനീഷ്, ആര്‍.എം. സുബുലു സലാം, കെ. മനോഹരന്‍, ടി. ഗഫൂര്‍, പി. മമ്മു ഹാജി, കെ.വി. ഫിറോസ്, കെ. താഹ എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എം. മുസ്തഫ ചെയര്‍മാനും എ.പി. ഷാജിത്ത് കണ്‍വീനറുമായി കര്‍മസമിതി രൂപവത്കരിച്ചു. ദേശീയപാത: നഷ്​ടപരിഹാരം കുറച്ചത് അംഗീകരിക്കില്ലെന്ന് വടകര: കാലപ്പഴക്കം നോക്കാതെ വില നല്‍കുമെന്ന മുന്‍ തീരുമാനത്തിന് പകരം വീടുകളുടെയും കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും തേയ്മാനം കണക്കിലെടുത്ത് നഷ്​ടപരിഹാരം കുത്തനെ കുറച്ചുകൊണ്ടുള്ള ദേശീയപാത അതോറിറ്റി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ദേശീയപാത കര്‍മസമിതി ജില്ല കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ .ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ പൂക്കാട്, കെ.പി.എ. വഹാബ്, ഫൈസല്‍ അയനിക്കാട്, കെ. കുഞ്ഞിരാമന്‍, അബു തിക്കോടി, പി. ബാബുരാജ്, പി. പ്രകാശ് കുമാര്‍, സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.