വാണിമേലിൽ റാപ്പിഡ് ആൻറിജൻ ടെസ്​റ്റിൽ അഞ്ചുപേരുടെ ഫലം പോസിറ്റിവ്

നാദാപുരം: വാണിമേലിൽ ആരോഗ്യവകുപ്പ് നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ അഞ്ചുപേരുടെ റിസൽട്ട് പോസിറ്റിവ്. തൂണേരിയിലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച ആളുടെ കുടുംബത്തിലെ മൂന്നുപേർക്കും ഒരു യുവതിക്കുമാണ് വാണിമേലിൽ ആൻറി ബോഡി പരിശോധനയിൽ പോസിറ്റിവ് ആയത്. യുവതിയുടെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പോസിറ്റിവ് ആയ മറ്റൊരാൾ. ആകെ 143 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കൂടുതൽ പേർക്ക് പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിനാൽ ഗ്രാമപഞ്ചായത്ത് നടപടികൾ കർശനമാക്കി. നിലവിൽ കണ്ടെയിൻമൻെറ്​ സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട്​ മുതൽ മൂന്ന്​ വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ കോവിഡ് സ്രവ പരിശോധന നടത്തി. സാമൂഹിക വ്യാപന സാധ്യത വിലയിരുത്താൻ നടത്തിയ പരിശോധനയിൽ 70 പേരുടെ സ്രവം പരിശോധനക്കെടുത്തു. ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ, പൊലീസ്, സമൂഹത്തിൽ കൂടുതൽ ഇടപെടൽ നടത്തുന്നവരുപ്പെടെയുള്ളവരുടെ ശ്രവമാണ് പരിശോധനക്കെടുത്തത്. പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്സ് അണുമുക്തമാക്കി പാറക്കടവ്: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫിസും വിവിധ സർക്കാർ ഓഫിസുകളും അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രവും വളയത്തെ ക്വാറൻറീൻ സൻെററും ഫയർഫോഴ്സ് അണുമുക്തമാക്കി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനും അംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനാൽ പഞ്ചായത്ത് ഓഫിസ് മൂന്നു ദിവസമായി അടച്ചിരിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിന് പുറമെ ബ്ലോക്ക്​ ഓഫിസ്, സ്രവ പരിശോധന നടത്തിയ ഹോമിയോ ആശുപത്രി, എ.ടി.എം കേന്ദ്രങ്ങളും ഫയർഫോഴ്സ് അണു മുക്തമാക്കി. രണ്ട് ജവാൻമാർക്ക് കോവിഡ് ബാധിച്ചതിനാലാണ് സേനാ കേന്ദ്രം അണുമുക്തമാക്കിയത്. വളയത്ത് പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രവും ഫയർഫോഴ്സ് അണുമുക്തമാക്കി. സ്​റ്റേഷൻ ഓഫിസർ ബാസിത് ചേയച്ചൻകണ്ടിയുടെ നേതൃത്വത്തിലാണ് അണുമുക്തമാക്കിയത്. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ കലക്ടർക്ക് റിപ്പോർട്ട് നൽകി നാദാപുരം: താലൂക്ക് ആശുപത്രിയുടെ കീഴിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ വിവിധ കെട്ടിടങ്ങൾ പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്​ ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററിനായി പരിശോധന നടത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വിശദമാക്കിയുളള റിപ്പോർട്ടാണ് ജില്ല കലക്ടർക്ക് നൽകിയത്. നാദാപുരം ബി.എഡ് ട്രെയ്​നിങ്​ സൻെറർ, കല്ലാച്ചിയിലെ എം.ഇ.ടി സ്‌കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ബി.എഡ് സൻെററിൽ 75 കിടക്കകളും എം.ഇ.ടി സ്‌കൂളിൽ 100 കിടക്കകളും സജ്ജീകരിക്കും. 50 മുതൽ 100 വരെ കിടക്കകൾ സ്ഥാപിക്കാനുള്ള സൗകര്യം വേണമെന്നാണ് ജില്ല ഭരണകൂടത്തി​ൻെറ നിർദേശം. അതിനിടെ, കോവിഡ് രോഗികളുടെ വീടുകൾ അണുനശീകരണം നടത്തുന്നതിന് കൂടുതൽ സുരക്ഷ ഉപകരണങ്ങൾ നാദാപുരത്തെത്തി. മാസ്‌ക്, ഷീൽഡ്, ഗ്ലൗസ്, സർജിക്കൽ മാസ്‌ക്, ഫൈസ് ഷീൽഡ്, അണുനാശിനി തുടങ്ങിയ സാധനങ്ങളാണ് എത്തിയത്. നിലവിൽ മേഖലയിലെ കോവിഡ് രോഗികൾ കുന്ദമംഗലത്താണുള്ളത്. അവർ തിരിച്ചെത്തുന്നതിന് മുമ്പ് അവരുടെ വീടുകൾ അണുമുക്തമാക്കാനാണ് പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.