പ്ലസ് ടു ഫലം നൂറുമേനിയുമായി എം.എം പരപ്പിൽ

കോഴിക്കോട്: പരപ്പിൽ എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയെഴുതിയ മുഴുവൻ പേർക്കും വിജയം. നൂറാം വാർഷികമാഘോഷിച്ച സ്​കൂളി​ൻെറ ചരിത്ര​ നേട്ടമാണിത്​. 256 പേരാണ്​ പരീക്ഷ എഴുതിയത്​. തീര മേഖലയിൽ തെക്കെപ്പുറം പ്രദേശത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തി​ൻെറ വിദ്യാഭ്യാസ മുന്നേറ്റ സൂചകമായി മാറി വിജയം. സയൻസ് ഗ്രൂപ്പിൽ രണ്ട് ബാച്ചുകളിലായി പരീക്ഷയെഴുതിയ 126 പേരിൽ മുഴുവൻ പേരും മികച്ച ഗ്രേഡോടെയാണ് വിജയിച്ചത്. കോമേഴ്സ് ഗണിതശാസ്​ത്ര ഗ്രൂപ്പിലും കോമേഴ്സ് കമ്പ്യൂട്ടർ ഗ്രൂപ്പിലുമായി പരീക്ഷയെഴുതിയ 130 പേരും ഉയർന്ന ഗ്രേഡിലാണ് വിജയിച്ചത്. മുഴുവൻ വിഷയങ്ങൾക്കും 12 പേർ എ പ്ലസ് നേടി. വിദ്യാർഥികളെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. പ്രിൻസിപ്പൽ കെ.കെ. ജലീൽ, പി.ടി.എ പ്രസിഡൻറ്​ റാഫി മുഖദാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് ചരിത്ര വിജയത്തിലേക്ക് നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.