കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേ നിർമാണം തുടങ്ങുന്നു

മുക്കം: 155 കോടി രൂപ ചെലവിൽ നിർമിക്കുന്ന കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേ ആദ്യഘട്ട റീച്ചി​ൻെറ നിർമാണം തുടങ്ങുന്നു. 33.8 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയുടെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇതി​ൻെറ മുന്നോടിയായി സേവനദാതാക്കളുടെയും പൊതുമരാമത്ത് വകുപ്പി​ൻെറയും ജനപ്രതിനിധികളുടെയും യോഗം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ എന്നീ സർവിസ് ദാതാക്കളുടെ ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഓരോ വകുപ്പും വിശദ എസ്​റ്റിമേറ്റ് ഒരാഴ്ചക്കുള്ളിൽ തയാറാക്കി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കണമെന്നും മൂന്ന് ആഴ്ചക്കുള്ളിൽ കിഫ്ബി അനുമതി നേടിയെടുക്കണമെന്നും തീരുമാനിച്ചു. പാതയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ യൂട്ടിലിറ്റി ഡക്​ടുകൾ സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി വാങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്​റ്റ്യൻ, എൻജിനീയർമാരായ വിനയരാജ്, ജമാൽ, നിഷാ ബാനു, ബിനീഷ്, പി.കെ. നന്ദകുമാർ, യു.കെ. സത്യൻ, കെ.കെ. അജയൻ, ടി.എ. ധനീഷ്, യു.എൽ.സി.സി.എസ് ഡയറക്ടർ പി. പ്രകാശൻ, സി.എസ്. സന്ദീപ്, ജോളി ജോസഫ്, കെ.ഡി. ആൻറണി, വി.കെ. പീതാംബരൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.