മാർക്ക്​ദാനത്തിനെതിരെ സെനറ്റ്​ അംഗങ്ങളുടെ ധർണ

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ മുൻ എസ്​.എഫ്​.ഐ നേതാവിന്​ 10​ വർഷത്തിനുശേഷം മാർക്ക്​ദാനം നൽകിയതിനെതിരെ യു.ഡി.എഫ്​ സെനറ്റ്​​ ഫോറം ധർണ നടത്തി. തേഞ്ഞിപ്പലത്ത്​ സർവകലാശാല ഭരണകാര്യാലയത്തിനു​ മുന്നിൽ നടന്ന സമരം പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ ഉദ്​ഘാടനം ചെയ്​തു. സ്വജനപക്ഷപാതത്തി​ൻെറ കൂത്തരങ്ങായിമാറിയ സർവകലാശാലയെ സംരക്ഷിക്കാൻ യു.ഡി.എഫ് എന്നും മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാർക്ക്ദാനം കിട്ടിയ വിമൻസ്​ സ്​റ്റഡീസ്​ വകുപ്പിൽ നിലവിൽ അധ്യാപികയായ മുൻ എസ്​.എഫ്​.ഐ നേതാവിനെയും മാർക്ക്​ദാനത്തിന്​ ഒത്താശചെയ്​ത രജിസ്​ട്രാറെയും പുറത്താക്കണമെന്ന്​ സമരക്കാർ ആവശ്യപ്പെട്ടു. പി. അബ്​ദുൽ ഹമീദ് എം.എൽ.എ, അഡ്വ. എം. രാജൻ, സോ. എൻ. രവീന്ദ്രൻ, ഡോ. ടി. മുഹമ്മദലി, ഡോ. ഷിബി എം. തോമസ്, ഡോ. കെ. അലി നൗഫൽ, ഉസ്മാൻ താമരത്ത്, ഡോ. ജോൺ തോപ്പിൽ, ഡോ. കെ. മധു, ഡോ. പി.വി. അബ്​ദുൽ ഹമീദ്, ഡോ. ടി.കെ. ഉമർ ഫാറൂഖ്, കെ. പ്രവീൺകുമാർ, കെ. പ്രേമരാജൻ, ടി.കെ. പ്രവീൺകുമാർ, ഡോ. എ.ടി. അബുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. പിന്നീട്​ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചെയർമാൻ: അഡ്വ. എം. രാജൻ, വൈ. ചെയർമാന്മാർ: ഡോ. ടി. മുഹമ്മദലി, ഉസ്മാൻ താമരത്ത്, കൺവീനർ: ഡോ. അലി നൗഫൽ, ജോ. കൺവീനർ: ഡോ. ഷിബി എം. തോമസ്, ട്രഷറർ: കെ. മധു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.