കോൺഗ്രസ്​ കലക്​ടറേറ്റ്​ മാർച്ച്​

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ജില്ല കോൺ​ഗ്രസ്​ കമ്മിറ്റി കലക്​ടറേറ്റ്​ മാർച്ച്​ നടത്തി. സമരം കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​​ ടി. സിദ്ദീഖ്​ ഉദ്​ഘാടനം ചെയ്​തു. എൻ.ഐ.എ കേസ്​ ഏറ്റെടുക്കുന്നതിനു​ മുമ്പ്​ സംസ്ഥാന ​പൊലീസ്​ എഫ്​.ഐ.ആർ ഇടാത്തത്​ എന്തു​െകാണ്ടാണെന്ന്​ ടി. സിദ്ദീഖ്​ ചോദിച്ചു. ഇതോടെ പ്രതികൾക്ക്​ തെളിവ്​ നശിപ്പിക്കാൻ അവസരം നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ​െക. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും രാജിവെക്കണമെന്ന്​ സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച്​ ഉദ്​ഘാടന​ ശേഷം ബാരിക്കേഡുകൾ ഇളക്കി കലക്​ടറേറ്റിനുള്ളിൽ കയറാൻ സമരക്കാർ ശ്രമിച്ചെങ്കിലും പൊലീസ്​ ശക്​തമായി പ്രതിരോധിച്ചു. കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുമെന്ന്​ സമരക്കാർ അറിയിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം. ബാരി​േക്കഡിന്​ സമീപം മുദ്രാവാക്യം വിളിച്ചശേഷം പിരിഞ്ഞുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.