അഴിയൂര്‍ പഞ്ചായത്ത് ദുരന്തനിവാരണ ആസൂത്രണ രേഖ സമര്‍പ്പിച്ചു

വടകര: അഴിയൂര്‍ പഞ്ചായത്ത് ദുരന്ത നിവാരണ ആസൂത്രണരേഖ ജില്ല പ്ലാനിങ് കമ്മിറ്റിക്കു സമര്‍പ്പിച്ചു. കാലാവസ്ഥാവ്യതിയാനം, ദുരന്ത സാധ്യതകളുടെ വിശകലനം, ദുരന്ത മുന്നൊരുക്കം, അപകട ലഘൂകരണം, സാമൂഹിക ശാക്തീകരണം, ദുരന്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍, ദുരന്ത മുഖത്ത് അത്യാവശ്യമുള്ള ഫോണ്‍ നമ്പറുകള്‍, എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ രേഖയാണ് സമര്‍പ്പിച്ചത്. ദുരന്ത സാധ്യത പ്രദേശങ്ങളുടെ മാപ്പ്​ തയാറാക്കി. 30 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കി. പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ ആസൂത്രണരേഖ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.