കോവിഡ്​ ബോധവത്കരണം ശക്​തമാക്കും

ഗൂഡല്ലൂർ: എല്ലാവിഭാഗം മതപുരോഹിതരെയും ഉൾപ്പെടുത്തി ശ്രീമധുര ഗ്രാമപഞ്ചായത്തിൽ കോവിഡ്​ ബോധവത്കരണം വ്യാപിപ്പിക്കാൻ തീരുമാനം. ഗൂഡല്ലൂർ മേഖല ഉൾപ്പെടെ നീലഗിരി ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച്​​ മതപുരോഹിതർ, രാഷ്​ട്രീയ, സാമൂഹിക പ്രവർത്തർ, ഓട്ടോ, പിക്കപ്പ് ൈഡ്രവർമാർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നു. അവരവരുടെ ഭാഗങ്ങളിലുള്ള കുടുംബങ്ങളെയും മറ്റും ബോധവത്കരിക്കാൻ പ്രവർത്തനം ശക്തമാക്കണമെന്ന്​ ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ പറഞ്ഞു. യോഗത്തിൽ ഗൂഡല്ലൂർ ആർ.ഡി.ഒ രാജ്കുമാർ, തഹസിൽദാർ ദിനേഷ്കുമാർ, ഡിവൈ.എസ്​.പി ജയ്സിങ്, സി.ഐ. ശിവകുമാർ, ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ കൗൺസിലർ കെ.കെ. ഗംഗാധരൻ, മറ്റ് വാർഡ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. GDR PANCHAYAT: ശ്രീമധുര ഗ്രാമപഞ്ചായത്തിൽ കോവിഡ്​ ബോധവത്കരണം വ്യാപിപ്പിക്കാൻ വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.