ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് യൂത്ത്​ലീഗ് ഡയറികൾ വിതരണം ചെയ്തു

എളേറ്റിൽ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കത്തറമ്മൽ അങ്ങാടിയിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് യൂത്ത് ലീഗ് ഡയറികൾ വിതരണംചെയ്തു. ദിനംതോറും സമ്പർക്കത്തിലൂടെയും അല്ലാതെയും കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വേണ്ടിയാണ് ഡയറികൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരംസമിതി അധ്യക്ഷൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. ഇഖ്ബാൽ കത്തറമ്മൽ അധ്യക്ഷത വഹിച്ചു. പി.എം. ഹമീദ്, ടി.കെ. അബുഹാജി, പി.ടി. കരീം, പി.ടി. ബഷീർ, പി.എം. മഹ്ബൂബ്​ എന്നിവർ സംസാരിച്ചു. സി. അബ്​ദുന്നാസർ സ്വാഗതവും കെ. അസ്സയിനാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.