പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാന്‍ നിർദേശം

കോഴിക്കോട്​: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാതല ടീമി​ൻെറ കാര്യക്ഷമതയിലും രണ്ടിരട്ടി വർധനവുണ്ടാക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുകയും രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമൂകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കോവിഡുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സേവനം ലഭ്യമാക്കണം. മതിയായ ഉദ്യോഗസ്ഥരും ആവശ്യത്തിന് ഉപകരണങ്ങളും കണ്‍ട്രോള്‍ റൂമില്‍ ഉറപ്പുവരുത്തണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ്-19 ജാഗ്രത വെബ്പോര്‍ട്ടല്‍ കൃത്യമായി പിന്തുടരുകയും വിവരങ്ങള്‍ നല്‍കുകയും വേണം. നിരീക്ഷണത്തിലിരിക്കുന്നവരുടെ സൗകര്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. ക്വാറൻറീനിലുള്ള ഒരാളുടെ വിവരം പോലും വിട്ടുപോകരുത്. ആളുകളെ കോവിഡ് കെയര്‍ സൻെററിലേക്ക് മാറ്റുന്നത് സുരക്ഷിത മാര്‍ഗത്തിലൂടെയായിരിക്കണം. ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടായാല്‍ ആര്‍.ആര്‍.ടികള്‍ ഉടനെ മെഡിക്കല്‍ ഓഫിസര്‍മാരെ വിവരമറിയിക്കണം. ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. കോവിഡ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ക്വാറൻറീനില്‍ കഴിയുന്ന ആളുകളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ ജാഗ്രത വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്‍.എസ്.ജി.ഐ സെക്രട്ടറി, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. മെഡിക്കല്‍ ഓഫിസര്‍മാരോ എച്ച്.ഐമാരോ ദിവസവും കോവിഡ് കെയര്‍ സൻെററുകള്‍ സന്ദര്‍ശിച്ച് മതിയായ കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വിവരങ്ങള്‍ ജാഗ്രത വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുകയും വേണം. പോസിറ്റിവ് കേസുകള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ വീഴ്ച പാടില്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ആര്‍.ആര്‍.ടികളും ബന്ധപ്പെട്ട കമ്മിറ്റികളും ആഴ്ചയില്‍ ഒരു തവണയെങ്കിലും യോഗംചേര്‍ന്ന് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യണം. വില്ലേജ് ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.