മുക്കത്ത് വൻ കഞ്ചാവ് വേട്ട; യുവാവും സഹോദരിയും അറസ്​റ്റിൽ

പാലക്കാട്​ സ്വദേശികളാണ്​ പിടിയിലായത്​ മുക്കം: മുക്കത്ത് പത്തു കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്​റ്റിൽ. പാലക്കാട് കുഴൽമന്ദം സ്വദേശികളായ ചന്ദ്രശേഖരൻ (31), സൂര്യപ്രഭ എന്ന സൂര്യ എന്നിവരാണ് തിങ്കളാഴ്​ച പുലർച്ചെ പൂളപ്പൊയിലിൽ മുക്കം പൊലീസി​ൻെറ പ്രത്യേക അന്വേഷണ സംഘത്തി​ൻെറ പിടിയിലായത്. മുത്തേരി കാപ്പുമല വളവിൽ ആളൊഴിഞ്ഞ സ്ഥലത്ത് വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിലാണ്​ പ്രതികൾ പിടിയിലായത്​. പൂളപ്പൊയിലിൽ താമസിച്ചിരുന്ന വാടക വീട് കേന്ദ്രീകരിച്ച്​ ഇരുവരും കഞ്ചാവ്​ കച്ചവടം നടത്തുന്നതായി പൊലീസിന്​ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ ഞായറാഴ്​ച രാത്രി പൊലീസ്​ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഇവരെ കിട്ടിയില്ല. പുലർ​ച്ചയോടെ ബൈക്കിൽ കഞ്ചാവുമായി എത്തിയപ്പോഴാണ്​ പിടിയിലായത്​. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ്, മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു, എസ്.ഐ. സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.