കുറ്റക്കാർക്കെതിരെ നടപടി വേണം -യൂത്ത് കോണ്‍ഗ്രസ്

ഈങ്ങാപ്പുഴ: ഗ്രാമപഞ്ചായത്ത് അംഗത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മർദിച്ച് പരിക്കേൽപിച്ച സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.എമ്മി​ൻെറ അക്രമസംഭവങ്ങള്‍ ​ൈകയും കെട്ടി നോക്കിനില്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ്​ ഷഹീര്‍ എരഞ്ഞോണ. അക്രമകാരികളായ സി.പി.എമ്മുകാരെ പിടികൂടുന്നതിന് കാല താമസം നേരിട്ടാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.