ഷാജിയുടെ സ്വപ്നം സഫലം; ഇനി ചികിത്സക്ക്​ യാത്ര ചെയ്യാം

നന്മണ്ട: തനിയലത്ത് താഴം നടപ്പാത യാഥാർഥ്യമാകുന്നതോടെ ഷാജിയുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. രണ്ടു വർഷമായി അരയ്ക്കു താഴെ തളർന്നുകിടക്കുന്ന കാരക്കുന്നത്തെ ചിത്തനം പടിക്കൽ ഷാജിക്ക് ചികിത്സക്കായി ആശുപത്രിയിൽ പോകാൻ യാത്രാസൗകര്യമില്ലായിരുന്നു. നാട്ടുകാരുടെ കൂട്ടായ്മ 11, 12 വാർഡ് അംഗങ്ങളെ സമീപിച്ചതി​ൻെറ ഫലമായി മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് നടപ്പാത നിർമിക്കുകയായിരുന്നു. നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു നിർവ്വഹിച്ചു. വാർഡ് അംഗം റസിയ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.