ചോമ്പാല ഹാര്‍ബറില്‍ പ്രവേശനം തിരിച്ചറിയല്‍ കാര്‍ഡ് വഴി

വടകര: ചോമ്പാല ഹാര്‍ബറില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഹാര്‍ബര്‍ മാനേജ്മൻെറ്​ കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ പ്രവേശനം ഉണ്ടാവില്ല. എട്ട് മുതല്‍ അഞ്ച് മണിവരെ മാത്രമായി പ്രവര്‍ത്തനസമയം ക്രമീകരിച്ചു. അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡുള്ള തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമാണ് പ്രവേശനം. മത്സ്യവിതരണ തൊഴിലാളികളും വില്‍പനക്കാരും ഒന്നര മണിക്കൂറില്‍ കൂടുതല്‍ സമയം ഹാര്‍ബറിനുള്ളില്‍ നില്‍ക്കാന്‍ പാടില്ല. അകലം പാലിക്കാന്‍ ആറ് കൗണ്ടറുകള്‍ ലേലപ്പുരയില്‍ ഒരുക്കും. ഗ്രാമ പഞ്ചയാത്ത് അംഗം കെ. ലീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വടകര കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി രാഗേഷ് കുമാര്‍, ചോമ്പാല സി.ഐ ടി.പി. സുമേഷ്, കോസ്​റ്റല്‍ സി.ഐ കെ.ആര്‍. ബിജു, എസ്.ഐ നിഖില്‍, ഹാര്‍ബര്‍ എൻജിനീയര്‍ അജിത്ത് കുമാര്‍, വില്ലേജ് ഓഫിസര്‍ റിനീഷ് എന്നിവര്‍ സംബന്ധിച്ചു. സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വടകര: മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയ നടപടിയെന്ന് വെല്‍ഫെയർ പാര്‍ട്ടി മണ്ഡലം കമ്മിറ്റി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് സമഗ്ര അന്വേഷണം നേരിടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഷുഹൈബ് അഴിയൂര്‍ അധ്യക്ഷതവഹിച്ചു. കെ. അസ്ഗറലി, എം. സഫറുദ്ദീന്‍, കെ.വി. ഫാറൂഖ്, വി.പി. ഖാലിദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.